അതിരുവിട്ട ആഹ്ലാദപ്രകടനം വേണ്ട’; SSLC- പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം
SSLC- പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം. ചോദ്യപേപ്പറിലെ അക്ഷരത്തെറ്റുകളും വിദ്യാർത്ഥികൾ തമ്മിൽ ചിലയിടങ്ങളിൽ ഉണ്ടായ സംഘർവും മാറ്റിനിർത്തിയാൽ വിവാദങ്ങൾ കുറവായിരുന്നു ഇക്കൊല്ലം. സംഘർഷ സാധ്യതകളുടെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ അതിരുവിട്ട ആഹ്ലാദപ്രകടനം പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
രാവിലെ നടക്കുന്ന ജീവശാസ്ത്രം പരീക്ഷയോടെ ഇക്കാല്ലത്തെ പത്താം ക്ലാസ് പൊതുപരീക്ഷയ്ക്ക് സമാപനമാകും. സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. പ്ലസ് ടു അവസാന പരീക്ഷ ഉച്ചയ്ക്ക് നടക്കും. ഇതോടെ വിദ്യാർത്ഥികൾക്ക് വേനലവധി തുടങ്ങും. അവസാന ദിനം സ്കൂളുകളിൽ അതിരുവിട്ട ആഹ്ലാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
കുട്ടികൾ അപകടകരമായ രീതിയിൽ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചാൽ പോലീസിന്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹനങ്ങൾ ഉപയോഗിച്ചുള്ള പ്രകടനങ്ങൾ ഒരുതരത്തിലും അനുവദിക്കില്ല. . പ്ലസ് ടു ഇമ്പ്രൂവ്മെന്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക.
ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും സമാപിക്കും. ചില സ്കൂളുകൾ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയതും , മലപ്പുറത്ത് കോപ്പിയടിക്കാൻ കുട്ടികൾക്ക് പ്രിൻറ് എടുത്ത് മടുത്തുവെന്ന കടയുടമയുടെ പരാതിയും, ചോദ്യപേപ്പറിലെ അക്ഷരത്തെറ്റുകളും മാറ്റി നിർത്തിയാൽ വിവാദമില്ലാത്തതായിരുന്നു ഇക്കൊല്ലത്തെ പൊതുപരീക്ഷ.