ആശാവർക്കേഴ്‌സുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം; സമരം തുടരുമെന്ന് ആശ വര്‍ക്കേഴ്‌സ്
ആശാവർക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. സമരം തുടരുമെന്ന് ആശ വര്‍ക്കേഴ്‌സ് അറിയിച്ചു. യാഥാര്‍ത്ഥ്യബോധ്യത്തോടെ ആശമാര്‍ പെരുമാറണമെന്ന് ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി പറഞ്ഞു. ഓണറേറിയം ഒരു രൂപ പോലും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞെന്ന് ആശാ വര്‍ക്കേഴ്‌സ് പറഞ്ഞു.