KeralaTop News

പിസ്റ്റളും വാളുകളും; ആലപ്പുഴ കുമാരപുരത്ത് ആയുധശേഖരം കണ്ടെത്തി

Spread the love

ആലപ്പുഴ കുമാരപുരത്ത് പിസ്റ്റളും വാളുകളും ഉൾപ്പെടെ ആയുധശേഖരം കണ്ടെത്തി. കായൽ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോർ എന്നയാളുടെ വീട്ടിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിഷോർ.

വിദേശ നിർമിതമായ ഒരു പിസ്റ്റളും 53 വെടിയുണ്ടകളും രണ്ട് വാളും ഒരു മഴുവും സ്റ്റീൽ പൈപ്പുകളുമാണ് കണ്ടെത്തിയത്. 2015 ൽ കാണാതായ രാകേഷ് തിരോധാനമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയിലാണ് കിഷോറിൻ്റെ വീട്ടിൽ നിന്ന് ആയുധ ശേഖരം കണ്ടെത്തിയത്.