Tuesday, March 18, 2025
Latest:
KeralaTop News

താമരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവിനെ പിടികൂടി

Spread the love

കോഴിക്കോട് താമരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ ബെം​ഗളൂരുവിൽ കണ്ടെത്തി. പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവിനെയും പൊലീസ് പിടികൂടി. കർണാടക പൊലീസ് താമരശ്ശേരി പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പൊലീസ് ബെം​ഗളൂരുവിലേക്ക് പുറപ്പെട്ടു.

കഴിഞ്ഞ പതിനൊന്നാം തീയതി മുതലാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷ എഴുതാൻ വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു.