ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ച് യുക്രൈൻ
പലസ്തീനുമായുള്ള സംഘർഷത്തിൽ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ച് യുക്രൈൻ. യുക്രൈൻ പ്രസിഡൻ്റ് വ്ലോദിമിർ സെലൻസ്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചാണ് പിന്തുണ അറിയിച്ചത്. ഇക്കാര്യം സെലൻസ്കി തന്നെ വെളിപ്പെടുത്തി.
“കടുത്ത ആക്രമണം നേരിടുന്ന ഇസ്രയേലിനോട് യുക്രൈൻ ഐക്യപ്പെടുന്നു എന്നറിയിക്കാൻ ഞാൻ നെതന്യാഹുവുമായി സംസാരിച്ചു. കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു. ആക്രമണത്തെ തുടർന്ന് പ്രദേശത്തെ സുരക്ഷയിലുണ്ടായേക്കാവുന്ന മാറ്റങ്ങളെപ്പറ്റിയും ഞങ്ങൾ സംസാരിച്ചു.”- സെലൻസ്കി പറഞ്ഞു.