GulfTop News

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 84 വിദേശികളെ നാടുകടത്തി

Spread the love

മസ്കറ്റ്: ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ആഫ്രിക്കന്‍ സ്വദേശികളെയാണ് നാടുകടത്തിയത്. എല്ലാ നിയമ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവരെ നാടുകടത്തിയത്.

മറ്റൊരു സംഭവത്തില്‍ ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 24 പേരെ മുസന്ദം ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് പിടികൂടിയിരുന്നു. ഏഷ്യന്‍ രാജ്യക്കാരായ ഇവര്‍ ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.