SportsTop News

വുമണ്‍ ഐപിഎല്‍ ഫൈനല്‍; മുംബൈയും ഡല്‍ഹിയും ഇന്ന് നേര്‍ക്കുനേര്‍

Spread the love

വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീന്റെ കലാശപ്പോരില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. വുമണ്‍ ഐപിഎല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇരുടീമുകളും കലാശപ്പോരില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഏറ്റവും ഒടുവില്‍ രണ്ട് വര്‍ഷം മുമ്പായിരുന്നു മുംബൈയും ഡല്‍ഹിയും ഫൈനല്‍ മത്സരം കളിച്ചത്. മുംബൈ രണ്ട് തവണ വിജയിച്ചിട്ടുണ്ട്. ഇത്തവണ ക്യാപിറ്റല്‍സിന് സമ്മര്‍ദ്ദമേറ്റുന്ന മത്സരമായിരിക്കും. ഓസ്‌ട്രേലിയന്‍ താരം മെഗ് ലാനിംഗും കൂട്ടരും ഈ വര്‍ഷമെങ്കിലും മുംബൈ ഭീഷണി മറികടക്കുമോ എന്നതാണ് അറിയേണ്ടത്.

വൈകിട്ട് എട്ടിന് മുംബൈയിലാണ് മത്സരം. മൂന്ന് സീസണിലും ഫൈനലിലെത്തിയിട്ടും കിരീടം നേടാനായില്ലെന്ന സങ്കടം ഡല്‍ഹി കാപ്പിറ്റല്‍സിന് മറികടക്കേണ്ടതുണ്ട്. വനിതാ പ്രീമിയര്‍ ലീഗിലെ കരുത്തുറ്റ ടീമുകളാണ് മുംബൈ ഇന്ത്യന്‍സും ഡെല്‍ഹി കാപ്പിറ്റല്‍സും. ആദ്യ സീസണില്‍ കിരീടം നേടിയ മുംബൈ ഇത്തവണ വീണ്ടും ഫൈനലിനെത്തിയിരിക്കുകയാണ്. ഡല്‍ഹിക്കാണെങ്കില്‍ ഇത് മൂന്നാം ഫൈനലാണ്. മൂന്ന് തവണ കലാശപ്പോരില്‍ എത്തിയിട്ടും ആദ്യ കിരീടം എന്ന മോഹം ബാക്കിയാണ്. എട്ട് മത്സരങ്ങളില്‍ അഞ്ചും ജയിച്ച് നേരിട്ട് ഫൈനലിലെത്തിയ ഡല്‍ഹി ഈ സീസണിലും കരുത്തരാണെന്ന് തെളിയിച്ചു കഴിഞ്ഞു. രണ്ട് മലയാളി താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്. ഡല്‍ഹിക്കായി മിന്നു മണിയും മുംബൈക്കായി സജന സജീവനും കളിക്കുന്നുണ്ട്. ഇരുവരും വയനാട്ടുകാരാണെന്നതും ഏറെ അഭിമാനകരമാണ്.