KeralaTop News

പരാതി തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ DYFI നേതാവിന്റെ ബൈക്ക് മോഷണം പോയി

Spread the love

പാലക്കാട് പരാതി തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്ക് മോഷണം പോയതായി പരാതി. പൊലീസ് സ്റ്റേഷന് മുന്നിൽ നിന്നുമാണ് മോഷണം പോയത്. പാലക്കാട് ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് സംഭവം നടന്നത്.

പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ സ്റ്റേഷന് അകത്തു കയറി സംസാരിച്ചു തിരിച്ചിറങ്ങി വന്നപ്പോള്‍ ബൈക്ക് കാണാനില്ലെന്നാണ് പരാതി.സംഭവത്തിൽ പൊലീസ് എഫ്ഐആർ ഇട്ട് അന്വേഷണം ആരംഭിച്ചു.