KeralaTop News

വര്‍ക്കലയില്‍ രണ്ടു സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു

Spread the love

തിരുവനന്തപുരം വര്‍ക്കലയില്‍ രണ്ടു സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു. കുമാരി, അമ്മു എന്നിവരാണ് മരിച്ചത്. അയന്തി പാലത്തിന് സമീപമായിരുന്നു അപകടം. കുമാരിയുടെ സഹോദരിയുടെ മകളാണ് മരിച്ച അമ്മു. അയന്തി വലിയമേലേതില്‍ ക്ഷേത്രത്തില്‍ പൊങ്കാല ചടങ്ങുകള്‍ക്ക് പോകുമ്പോഴായിരുന്നു അപകടം.

ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മാവേലി എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. വര്‍ക്കല പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.