KeralaTop News

ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകര്‍

Spread the love

നെയ്യാറ്റിന്‍കരയില്‍ ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകര്‍. ആര്‍എസ്എസും ബിജെപിയും രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ചിരിക്കുന്ന ക്യാന്‍സര്‍ എന്ന പരാമര്‍ശമാണ് പ്രകോപനത്തിനിടയാക്കിയത്. നിലപാടില്‍ മാറ്റമില്ല എന്ന് അറിയിച്ചാണ് തുഷാര്‍ ഗാന്ധി മടങ്ങിയത്. ഗാന്ധിജിക്ക് ജയ് വിളിച്ചും തുഷാര്‍ ഗാന്ധി തിരികെ പ്രതിരോധിച്ചു.

ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിനായിരുന്നു നെയ്യാറ്റിന്‍കരയില്‍ വച്ച് നടന്നത്. ചടങ്ങില്‍ സംസാരിച്ച തുഷാര്‍ ഗാന്ധി രൂക്ഷമായ ഭാഷയില്‍ ബിജെപിയെയും ആര്‍എസ്സിനെയും വിമര്‍ശിച്ചു. ആര്‍എസ്എസും ബിജെപിയും കാന്‍സര്‍ ആണ്. ആ കാന്‍സര്‍ രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ചു എന്നതുള്‍പ്പടെയുള്ള പ്രസ്താവനകളാണ് തുഷാര്‍ ഗാന്ധി നടത്തിയത്. പരിപാടിക്ക് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതിഷേധം.