NationalTop News

കേന്ദ്ര ധനമന്ത്രിയുമായി മുഖ്യമന്ത്രി ഇന്ന് ദില്ലി കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തും

Spread the love

ദില്ലി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ച ഇന്ന്. ദില്ലി കേരള ഹൗസില്‍ രാവിലെ 9 മണിക്കാണ് കൂടിക്കാഴ്ച. വയനാടിന് അനുവദിച്ച വായ്പയുടെ വിനിയോഗ കാലാവധി കൂട്ടുന്നതടക്കമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും. ആശാ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ചയാകുമോയെന്ന് വ്യക്തമല്ല. ധനമന്ത്രിക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണം. ഗവര്‍ണറും കേരള ഹൗസിലുണ്ടാകും.

കോന്നി സഹകരണ ബാങ്ക് നിക്ഷേപം ലഭിക്കാത്തതിൽ ആത്മഹത്യ ശ്രമം; നിക്ഷേപകന്റെ നില അതീവ ​ഗുരുതരം, വെന്റിലേറ്ററിൽ.

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച നിക്ഷേപകൻ്റെ നില അതീവ ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ആണ് കോന്നി പയ്യനാമൺ സ്വദേശി ആനന്ദൻ ഉള്ളത്. സിപിഎം ഭരിക്കുന്ന കോന്നി റീജിയണൽ സഹകരണ ബാങ്ക് 11 ലക്ഷം രൂപയാണ് ആനന്ദന് നൽകാനുള്ളത്. പണം കിട്ടാനുള്ള മറ്റ് നിക്ഷേപകരെ അണിനിരത്തി കോൺഗ്രസ് ഇന്ന് ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. രാവിലെ 11 മണിയോടെ ആണ് പ്രതിഷേധം.