NationalTop News

ചാമ്പ്യൻസ് ട്രോഫി വിജയാഘോഷങ്ങൾക്കിടെ മധ്യപ്രദേശിൽ സംഘർഷം

Spread the love

ചാമ്പ്യൻസ് ട്രോഫി വിജയാഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ മൗവിൽ സംഘർഷം.ബൈക്ക് റാലിക്കിടെ ഉണ്ടായ കല്ലേറാണ് സംഘർഷത്തിനിടയാക്കിയത്. ആളുകൾ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് വാഹനങ്ങൾ തല്ലി തകർക്കുകയും,കത്തിക്കുകയും ചെയ്തു. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ,പിന്നീട് ഇവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.

സംഭവം നടന്ന മൗവിലെ പ്രദേശങ്ങളിൽ പൊലീസ് രാവിലെ തന്നെ പട്രോളിംഗ് നടത്തി.നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാന്നെന്നും,ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എസ് പി വ്യക്തമാക്കി.സംഭവത്തിൽ മധ്യപ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ത്യ ഉജ്ജ്വല വിജയം കരസ്ഥമാക്കിയിരുന്നു.ഫൈനല്‍ പോരില്‍ കിവീസിനെ നാല് വിക്കറ്റിന് തകർത്തായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. ഇതിനെ തുടർന്നുണ്ടായആഹ്ലാദ പ്രകടനങ്ങളാണ് മധ്യപ്രദേശിൽ പരസ്പരമുണ്ടായ ഏറ്റുമുട്ടലിന് വഴിവെച്ചത്.