‘ഹാറ്റ്സ് ഓഫ് ടു ക്യാപ്റ്റന്‍’, വിജയത്തിന് പിന്നാലെ രോഹിത് ശര്‍മയെ അഭിനന്ദിച്ച് ഷമ മുഹമ്മദ്
ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. എക്‌സിലൂടെയായിരുന്നു പ്രതികരണം. 76 റണ്‍സ് നേടിയ രോഹിത്തിന്റെ ഇന്നിംഗ്‌സിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് പോസ്റ്റ്.
ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലെ അതിഗംഭീര പ്രകടനത്തില്‍ ടീം ഇന്ത്യയെ അഭിനന്ദിക്കുന്നു. 76 റണ്‍സ് നേടി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും അഭിനന്ദിക്കുന്നു. ശ്രേയസ് അയ്യരും കെ.എല്‍ രാഹുലും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പ്രകടനം കാഴ്ച വച്ചു – ഷമ കുറിച്ചു.
രോഹിത് കായിക താരത്തിന് ചേരാത്ത തരത്തില്‍ തടിയനാണെന്നും ഇന്ത്യ കണ്ട മോശം ക്യാപ്റ്റന്മാരില്‍ ഒരാള്‍ ആണെന്നും ഷമ വിമര്‍ശിച്ചിരുന്നു. എക്‌സ് പോസ്റ്റിലായിരുന്നു ഷമയുടെ വിവാദ പരാമര്‍ശം. രോഹിത് ശര്‍മ ശരീരഭാരം കുറയ്‌ക്കേണ്ടതുണ്ടെന്നും എക്‌സ് പോസ്റ്റില്‍ ഷമ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടതിന് പിന്നാലെയാണ് കുറിപ്പ് പിന്‍വലിക്കുകയും ചെയ്തു.
ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. രോഹിത് ശര്‍മയാണ് വിജയശില്‍പ്പി. ഇന്ത്യയുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു.