Sunday, March 9, 2025
Latest:
KeralaTop News

കൊല്ലം നഗരത്തിലെ കൊടികളും ഫ്ലെക്സുകളും നീക്കം ചെയ്യാൻ പൊലീസ് സംരക്ഷണം നൽകും

Spread the love

കൊല്ലം നഗരത്തിൽ കൊടികളും ഫ്ലെക്സുകളും നീക്കം ചെയ്യാൻ പൊലീസ് സംരക്ഷണം നൽകും. കോർപ്പറേഷൻ ജീവനകരാകും കൊടിമരവും ഫ്ലാക്‌സും നീക്കം ചെയ്യുക. ഇവർക്കാകും പൊലീസ് സംരക്ഷണം ലഭിക്കുന്നത്. കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് സംരക്ഷണം നൽകാൻ തീരുമാനം. കൊടിതോരണങ്ങൾ നീക്കം ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിന്മേലാണ് കോർപ്പറേഷന്റെ നടപടി.

കൊല്ലം നഗരത്തിൽ കൊടിതോരണങ്ങൾ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് കെട്ടിയതെന്നുള്ള വിഷയത്തിൽ ഹൈക്കോടതി ഇന്നലെ തന്നെ വിമർശനങ്ങൾ മുന്നോട്ട് വെച്ചിരുന്നു. കോർപ്പറേഷൻ സെക്രട്ടറി സെക്രട്ടറി ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. മാത്രമല്ല പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു. നേരത്തെ മൂന്നരലക്ഷം രൂപ ജില്ലാ സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ പിഴയിട്ടിരുന്നു. നഗരത്തിൽ 20 ഫ്ലക്സും 2500 കൊടികളുo സ്ഥാപിച്ചതിനാണ് പിഴ. ഇതിനു പിന്നാലെയാണ് ഇവ നീക്കം ചെയ്യാൻ പൊലീസ് സംരക്ഷണം ഇപ്പോൾ ആ നഗരസഭ ആവശ്യപ്പെട്ടിട്ടുള്ളത്.

സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സുകളും മറ്റും നീക്കം ചെയ്യാൻ പാർട്ടി പ്രവർത്തകർ സമ്മതിച്ചില്ലെങ്കിൽ ഇവർക്ക് നേരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുകൊണ്ടായിരിക്കും തുടർ നടപടി സ്വീകരിക്കുക.