KeralaTop News

നിക്ഷേപ സമാഹരണവുമായി കരുവന്നൂർ ബാങ്ക്; 1000 പേരിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ ക്യാമ്പയിൻ

Spread the love

നിക്ഷേപ സമാഹരണവുമായി വിവാദത്തിലായ കരുവന്നൂർ സഹകരണ ബാങ്ക്. ആയിരം പേരിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ പ്രത്യേക ക്യാമ്പയിൻ തുടങ്ങി. മാർച്ച് 31 വരെയാണ് ക്യാമ്പയിൻ. വായ്പാ തിരിച്ചടവ് മുടങ്ങിയ വസ്തുക്കൾ ലേലം ചെയ്യുന്ന നടപടിയും ഊർജ്ജതമാക്കിയിട്ടുണ്ട്. ബാങ്കിന് തിരിച്ചു വരവിൻ്റെ പാതയിൽ എത്തിക്കാനുള്ള നീക്കമെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു.

അതേസമയം മൂന്നര കോടി രൂപ ഒരു മാസം ബാങ്കിന് വായ്പാ ഇനത്തിൽ തിരിച്ചടവായി എത്തുന്നുണ്ട്. പക്ഷേ ആ തുക എല്ലാം നിക്ഷേപകർ തിരികെ വാങ്ങുന്ന സ്ഥിതിയാണുള്ളത്. ബാങ്കിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതുകൂടി കണക്കിലെടുത്താണ് നിക്ഷേപ സമാഹരണം അടക്കം നടത്താനുള്ള തീരുമാനത്തിലെത്തിയത്.

സമാഹരണ തുക ഉപയോഗിച്ച് കൂടുതൽ വിശ്വാസ്യത ആർജിക്കുക, അതോടൊപ്പം കൂടുതൽ വായ്പകളടക്കം നൽകുന്ന നടപടികളിലേക്ക് കടന്ന് ബാങ്കിനെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നീക്കമാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നടത്തുന്നത്.