NationalTop News

ഡൽഹി മോത്തിയഖാനിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു; ഒരു മരണം, ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരുക്ക്

Spread the love

മോതിയ ഖാൻ പ്രദേശത്ത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ വെന്തുമരിച്ചു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പരുക്കേറ്റതായി ഡൽഹി ഫയർ സർവീസസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥൻ പറഞ്ഞു.

ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു പ്രദേശത്തുള്ള ഒരു വീട്ടിൽ തീ പിടിത്തം ഉണ്ടാകുന്നത്. തീയണയ്ക്കൽ പ്രവർത്തനത്തിനിടെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് രവീന്ദർ സിംഗ്, വേദ് എന്നീ രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇരുവരെയും ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തെ തുടർന്ന് അടിയന്തര നടപടി സ്വീകരിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അപകട വിവരം ലഭിച്ചയുടനെ നാല് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

തീ നിയന്ത്രണവിധേയമായപ്പോൾ രക്ഷാപ്രവർത്തകർ വീടിനകത്ത് നടത്തിയ തിരച്ചിലിലാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ ഒരു മൃതദേഹം കണ്ടെത്തിയത്. രവീന്ദ്ര സിംഗ് എന്നയാളാണ് തീപിടിത്തത്തിൽ മരണപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അയൽക്കാരെ ചോദ്യം ചെയ്തുവരികയാണ്, ഫോറൻസിക് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.