Saturday, March 1, 2025
Latest:
KeralaTop News

മാസപ്പിറ കണ്ടു; നാളെ റമദാൻ വ്രതാരംഭം

Spread the love

കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. മാസപ്പിറ കണ്ടതിനാൽ ഞായറാഴ്ച റബ്ബീഉൽ അവൽ ഒന്നായിരിക്കും. പൊന്നാനിയിലും കാപ്പാടും പൂവ്വാറും വർ‌ക്കലയിലും മാസപ്പിറ കണ്ടു. നാളെ റമദാൻ ഒന്നായിരിക്കുമെന്ന പാണക്കാട് തങ്ങൾ അറിയിച്ചു. ഇത് കാരുണ്യത്തിന്റേയും നരകമോചനത്തിന്റേയും മാസമാണെന്ന് സാദിഖലി ഷിഹാബ് തങ്ങൾ അറിയിച്ചു.

ഞായറാഴ്ച മുതൽ റമദാൻ മാസമാരംഭിക്കുമെന്ന് ഖാസിമാരായ പാണക്കാട് തങ്ങൾ, സയ്യിദ് മുഹമ്മദ് മുത്തുക്കോയ തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാറിമുൽ ഖലീലുൽ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, വി പി ശുഐബ് മൗലവി എന്നിവർ സ്ഥിരീകരിച്ചു.

അതേസമയം ഒമാൻ ഉൾപ്പെടെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതലാണ് റമദാൻ മാസം ആരംഭിക്കുന്നത്. യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഒമാനും ഉൾപ്പടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റമദാൻ ആരംഭിക്കുന്നത്.

പുതുതലമുറയില്‍ വ്യാപകമാകുന്ന അക്രമ – അരാഷ്ട്രീയ പ്രവണതകള്‍ക്കെതിരായി ഭരണകൂട സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും, ശക്തമായ നിയമ നടപടികളിലൂടെയും ബോധവല്‍ക്കരണങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ നേര്‍ദിശയിലേക്ക് നയിക്കാനുതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും, സക്രിയവും സര്‍ഗാത്മാകവുമായ തലമുറയുടെ സൃഷ്ടിപ്പിന് വേണ്ടി സമൂഹസാക്ഷി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പ്രസ്താവനയിലൂടെ ആവശ്യപെട്ടു.