KeralaTop News

സാഹസികതയുടെയും സൗഹൃദത്തിൻ്റെയും സംഗമം; ഓൾ കേരള സഫാരി ഓണേഴ്സ് മീറ്റ് അപ്പ്

Spread the love

സാഹസികതയും സൗഹൃദവും ഒത്തുചേർന്ന കിങ്ഡം ഓഫ് സഫാരി ഓൾ കേരള സഫാരി ഓണേഴ്സിൻ്റെ ഈ വർഷത്തെ മീറ്റ് അപ്പ് ചാലക്കുടിയിൽ നിന്ന് വാൽപ്പാറയിലേക്ക് യാത്രയായി. ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ച യാത്രയിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഫാരി ഉടമകൾ പങ്കെടുത്തു.

ചാലക്കുടിയിൽ നടന്ന യോഗത്തിൽ ക്രിസ്റ്റിയോ സ്വാഗതം ആശംസിച്ചു. പ്രൊഫസർ അരുൺ റൗഫ് അധ്യക്ഷത വഹിച്ച യോഗം ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സുരക്ഷിതമായ യാത്രക്ക് പ്രാധാന്യം നൽകി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യൻ ജോസഫ് റോഡ് അവയർനസ് ക്ലാസ്സ് നടത്തി.

സഫാരി ഗ്രൂപ്പ് അഡ്മിൻ അഫ്സൽ നീലിയത്ത് ആശംസകൾ അറിയിച്ചു. ടിന്റോ ജോസഫ് യോഗത്തിന് നന്ദി രേഖപ്പെടുത്തി. കോഡിനേറ്റർമാരായ ആസിഫ് റഹീം, ഔസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചാലക്കുടിയിൽ നിന്ന് ആരംഭിച്ച യാത്ര ആതിരപ്പള്ളി, വാഴച്ചാൽ വഴി വാൽപ്പാറയിൽ എത്തിച്ചേർന്നു. വാൽപ്പാറയിൽ നിന്ന് നാളെ രാവിലെ പൊള്ളാച്ചി വഴി തൃശ്ശൂരിൽ യാത്ര സമാപിക്കും.