KeralaTop News

തെറ്റായ പ്രവണതകൾക്ക് മുന്നിൽ സിപിഐഎം കീഴടങ്ങില്ല, അത് കേഡർമാർക്കും പാർട്ടിക്കാകെയും ബാധകം’; എം.വി.ഗോവിന്ദൻ

Spread the love

തെറ്റായ ഒരു പ്രവണതകൾക്ക് മുന്നിലും പാർട്ടി കീഴടങ്ങില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തെറ്റായ ഒന്നിനെയും അംഗീകരിക്കില്ല. അത് കേഡർമാർക്കും പാർട്ടിക്കാകെയും ബാധകമാണ്. തെറ്റായ കാര്യങ്ങൾക്കെതിരായ പാർട്ടി നടപടികൾ നിരന്തര പ്രക്രിയയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

മുതലാളിത്ത സമൂഹത്തിൽ പ്രവർത്തിക്കുന്നത് കൊണ്ടാണ് തെറ്റായ പ്രവണതകൾ പാർട്ടിക്കകത്തേക്ക് കടന്നുകൂടുന്നതെന്നാണ് എം.വി.ഗോവിന്ദൻെറ നിരീക്ഷണം. പണത്തോടുളള ആർത്തിയും പണം ഉണ്ടാക്കാനായി പാർട്ടിയിലേക്ക് കടന്നുവരുന്നതുപോലുളള പ്രവണതകൾ അങ്ങനെയാണ് സംഭവിക്കുന്നത്.
എന്നാൽ അതിനോടൊന്നും വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ കാര്യങ്ങൾക്കെതിരായ പാർട്ടിയിലെ ചർച്ചയും നടപടികളും നിരന്തരമായ പ്രക്രിയയാണ്. പാർട്ടിക്കകത്ത് നടക്കുന്ന ചർച്ചകളും മറുപടിയും നടപടികളും എല്ലാം നവീകരണ പ്രക്രിയയാണെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.