KeralaTop News

‘CPIMന്റെ രേഖ ഞെട്ടൽ ഉണ്ടാക്കുന്നില്ല; ഏഴാം മാസത്തിലേക്ക് കടന്നിട്ടും വയനാട് പുനരധിവാസത്തിനായി ഒന്നും നടന്നില്ല’; വിഡി സതീശൻ

Spread the love

മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ അല്ല എന്ന സിപിഐഎമ്മിന്റെ രേഖ ഞെട്ടൽ ഉണ്ടാക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എത്രയോ കാലങ്ങളയുള്ള രഹസ്യം പുറത്ത് വന്നന്നേയുള്ളൂവെന്ന് വിഡി സതീശൻ പറ‍ഞ്ഞു. സിപിഐയും ഇന്ത്യ മുന്നണിയും പറയുന്നു മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ ആണെന്ന്. അതിൽ നിന്ന് വിപരീതമായി സിപിഐഎമ്മിന്റെ രേഖ പറയുന്നതെന്ന് അദ്ദേഹം പറയുന്നു.

കരട് രേഖ എന്ത് സാഹചര്യത്തിൽ ആണ് തയാറാക്കിയതെന്ന് വിഡി സതീശൻ ചോദിച്ചു. തർക്കം ഉണ്ടെങ്കിൽ അല്ലെ അങ്ങനെ ഒരു ഡ്രാഫ്റ്റ് വരൂവെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാറുമായി പൂർണമായി സന്ധിചെയ്തതാണ് ഇതെന്ന് വി‍ഡി സതീശൻ പറഞ്ഞു. ആരോഗ്യ മന്ത്രിയും, ധനകാര്യ മന്ത്രിയും ആശാ വർക്കർമാരെ അപമാനിച്ചെന്ന് അദ്ദേഹം ആരോപിച്ചു. 12ഉം 14ഉം മണിക്കൂർ ജോലിചെയ്താലും തീരുന്നില്ല. ആകെ കയിൽ കിട്ടുന്നത് 7000 രൂപ മാത്രമാണെന്ന് വിഡി സതീശൻ പറഞ്ഞു.

ഏഴാം മാസത്തിലേക്ക് കടന്നിട്ടും വയനാട് പുനരധിവാസത്തിനായി ഒന്നും നടന്നിട്ടില്ലെന്ന് വിഡി സതീശൻ പറഞ്ഞു. സ്ഥലം പോലും ഇതുവരെ എടുത്തിട്ടില്ല. സ്വാഭാവികമായും അവർ സമരം ചെയ്യും. ഐക്യജനാതിപത്യ മുന്നണിയുടെ പിന്തുണ അവർക്കുണ്ടാകുമെന്ന് വിഡി സതീശൻ വ്യക്തമാക്കി. ഉപാദികൾ ഇല്ലാതെ സർക്കാരിന് പുനരധിവാസത്തിന് പിന്തുണ കൊടുത്തതാണ് യുഡിഫെന്ന് അദേഹം പറഞ്ഞു. അതേസമയം ശശി തരൂരിൽ നോ കമൻ്റ്സ് എന്ന് വി ഡി സതീശൻ ആവർത്തിച്ചു.