സൗദിയിലെങ്ങും ആഘോഷങ്ങള്‍; ഇന്ന് സൗദി സ്ഥാപകദിനം
ഇന്ന് സൗദി സ്ഥാപക ദിനം. മൂന്ന് പതിറ്റാണ്ട് നീണ്ട ഐക്യത്തിന്റെയും ഒരുമയുടെയും സ്മരണ പുതുക്കുകയാണ് രാജ്യം. സൗദിയിലെങ്ങും വിപുലമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം 2022 മുതല്‍ ഫെബ്രുവരി 22-ന് സൗദി സ്ഥാപക ദിനം ആചരിക്കുകയാണ്. 1727 ഫെബ്രുവരിയില്‍ ഇമാം മുഹമ്മദ് ബിന്‍ സഊദ് ആദ്യമായി സൗദി അറേബ്യക്ക് രൂപം നല്‍കിയതിന്റെ ഓര്‍മയ്ക്കായാണ് സ്ഥാപക ദിനം ആഘോഷിക്കുന്നത്. ഗോത്രങ്ങളും നാട്ടുരാജ്യങ്ങളുമായി ഭിന്നിച്ചു നിന്നിരുന്ന രാജ്യത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നത്തിന്റെ സ്മരണ പുതുക്കുകയാണ് രാജ്യം. സ്ഥാപക ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് സൌദിയില്‍ നടക്കുന്നത്. സൈനിക പരേഡ്, വെടിക്കെട്ട്, ഡ്രോണ്‍ ഷോ, ലൈറ്റ് ഷോ, സംഗീത പരിപാടികള്‍, കലാ വിരുന്നുകള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, കായിക മത്സരങ്ങള്‍, ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടങ്ങി പല പരിപാടികളും രാജ്യത്തുടനീളം ഉണ്ടാകും. പ്രധാന നഗരങ്ങളില്‍ റോഡുകളും കെട്ടിടങ്ങളും പച്ച ലൈറ്റുകളും ദേശീയ പതാകകളും കൊണ്ട് അലങ്കരിച്ചു. സൗദിയില്‍ ഇന്ന് പൊതു അവധിയാണ്.
ഇന്ന് വാരാന്ത്യ അവധിയുള്ള സ്ഥാപനങ്ങള്‍ നാളെ അവധി നല്കണം എന്നാണ് നിര്‍ദേശം. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നേതൃത്വത്തില്‍ സൗദി ഒരു പരിവര്‍ത്തന യുഗത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. സാമൂഹികവും സാമ്പത്തികവുമായ അഭിവൃദ്ധി ലക്ഷ്യമിട്ട് വിഷന് 2030 പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് രാജ്യം.