‘മറ്റൊരു ചൈന മോഡൽ സാധ്യമാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ പ്രതിപക്ഷം അതിനെ തുരങ്കം വയ്ക്കുന്നു’; ബെന്യാമിൻ
പ്രതിപക്ഷത്തെ വിമർശിച്ച് എഴുത്തുകാരൻ ബെന്യാമിൻ. മറ്റൊരു ചൈന മോഡൽ സാധ്യമാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ പ്രതിപക്ഷം അതിനെ തുരങ്കം വയ്ക്കുന്നുവെന്ന് ബെന്യാമിൻ ഫേസ്ബുക്കിലൂടെ വിമർശിച്ചു. കേരളത്തിൽ വരാനിരിക്കുന്ന സംരംഭങ്ങളെ അസൂയ മൂത്ത് എങ്ങനെയെങ്കിലും ഇല്ലാതാക്കാം എന്നാണ് വിചാരമെങ്കിൽ തൊഴിൽ തേടുന്ന ഇവിടുത്തെ യുവജനത നിങ്ങൾക്ക് ചുട്ടമറുപടി നൽകുമെന്ന് ബെന്യാമിൻ കുറിക്കുന്നു.
കേരളത്തെ എങ്ങനെയും ഇകഴ്ത്തി കാണിക്കാനാണ് ചില പത്രങ്ങളും ചില പ്രതിപക്ഷ നേതാക്കളും ചേർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് വിമർശനം. മറ്റെല്ലാം മേഖലയിലും ഒന്നാമത് എത്തിയതു പോലെ നമ്മൾ ഏറെ പഴികേട്ടിരുന്ന ഒരു മേഖലയിൽ കൂടി നാം ഒന്നാമതെത്തിയിരിക്കുന്നു എന്നറിയുന്നതിൽ അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന പൗരനാണ് താനെന്ന് ബെന്യാമിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ‘ഭരണം, ഭരണം ഭരണം’ എന്ന വിചാരം മാത്രം തലക്കു പിടിച്ചു നടക്കുന്ന പ്രതിപക്ഷം തുരങ്കം വെക്കുകയാണെന്ന് ബെന്യാമിൻ വിമർശിച്ചു.