BusinessTop News

വമ്പൻ കുതിച്ചുചാട്ടം; സ്വർണവില വീണ്ടും ഉയരുന്നു, ആശങ്കയിൽ ഉപഭോക്താക്കൾ

Spread the love

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 240 രൂപയോളം ഉയർന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63760 രൂപയാണ്. ഇന്നലെ 400 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉണ്ടായതോടെ സ്വർണ നിക്ഷേപം ഉയരുകയും വിപണിയിൽ സ്വർണവില കൂടുകയും ചെയ്തിരുന്നു. സുരക്ഷിത നിക്ഷേപമായി സ്വർണത്തെ പരിഗണിക്കുന്നതാണ് നിക്ഷേപം വർധിക്കാനുള്ള കാരണം.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7970 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6555 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.