NationalTop News

അമേരിക്കയില്‍ നിന്നുള്ള അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള മൂന്നാം സൈനിക വിമാനം ഇന്ന് രാത്രി എത്തും; തിരിച്ചെത്തുക 157 പേര്‍

Spread the love

അമേരിക്കയില്‍ നിന്നുള്ള 157 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ സൈനിക വിമാനം ഇന്നു രാത്രിയോടെ അമൃത്‌സറില്‍ എത്തും. 119 ഇന്ത്യക്കാരുമായുള്ള രണ്ടാമത്തെ അമേരിക്കന്‍ സൈനിക വിമാനം ഇന്നലെ രാത്രി അമൃത്‌സറില്‍ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍, കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു എന്നിവര്‍ ഇവരെ സ്വീകരിക്കാന്‍ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. വിമാനമിറക്കാന്‍ അമൃത്‌സര്‍ തെരഞ്ഞെടുത്തതിലെ വിവാദങ്ങള്‍ക്കിടെയാണ് ഇരുനേതാക്കളും വിമാനത്താവളത്തില്‍ എത്തിയത്.

പഞ്ചാബില്‍ നിന്നുള്ള 67 പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരും വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും സംഘത്തിലുള്ളത്. 104 അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം ഫെബ്രുവരി അഞ്ചിനാണ് എത്തിയത്.അമൃത്സറിലെത്തിയത്. 157 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
നാടുകടത്തപ്പെട്ടവരില്‍ നാല് സ്ത്രീകളും ആറ് വയസ്സുള്ള ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നു. നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും 18 നും 30 നും ഇടയില്‍ പ്രായമുള്ളവരാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.