KeralaTop News

‘ആന്റണി പെരുമ്പാവൂർ പറഞ്ഞിരിക്കുന്ന പല കാര്യത്തോടും ഞാൻ യോജിക്കുന്നു…’: പിന്തുണയുമായി സംവിധായകൻ വിനയൻ

Spread the love

നിർമാതാവ് ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി സംവിധായകൻ വിനയൻ. മലയാള സിനിമ മേഖലയിൽ പരിഹരിക്കപ്പെടേണ്ടതായ നിരവധി പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ ആ വിഷയങ്ങളിൽ സമരം നടത്തുന്നത് പോലുള്ള കാര്യങ്ങളിൽ നടപടിയെടുക്കേണ്ടത് സംഘടനയുടെ ജനറൽ ബോഡി വിളിച്ച ശേഷം പ്രസിഡന്റും സെക്രട്ടറിയുമല്ലേ എന്ന് വിനയൻ ചോദിച്ചു. ആന്റണി പെരുമ്പാവൂർ സമൂഹ മാധ്യമങ്ങളിൽ ഉന്നയിച്ച പല വിഷയങ്ങളോടും താൻ യോജിക്കുന്നു എന്നും വിനയൻ കുറിച്ചു.

‘മലയാള സിനിമാ മേഖലയിൽ പരിഹരിക്കപ്പെടേണ്ടതായ നിരവധി ഇഷ്യൂസ് ഉണ്ടെന്നുളളത് സത്യമാണ്. പ്രത്യേകിച്ച് സർക്കാരിന്റെ വിനോദ നികുതി പോലുള്ളവ.. അതിനെപ്പറ്റിയൊക്കെ നിർമ്മാതാവ് സുരേഷ്കുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചതിലും തെറ്റില്ല. അദ്ദേഹം ഒരു സീനിയർ നിർമ്മാതാവാണ്. വ്യക്തിപരമായി അഭിപ്രായം പറയാം, പക്ഷേ നിർമ്മാതാക്കളുടെ സംഘടന ജൂൺ മാസം മുതൽ സമരം ചെയ്യുന്നു എന്നൊക്കെ പറയേണ്ടത് ആ സംഘടനയുടെ ജനറൽബോഡി വിളിച്ചു കൂട്ടി തീരുമാനിച്ച ശേഷം സംഘടനയുടെ പ്രസിഡന്റോ സെക്രട്ടറിയോ അല്ലേ? ആണ് എന്ന കാര്യത്തിൽ സംശയമില്ല.. അവർ സജീവമായി ഇവിടുണ്ടല്ലോ? നിർമ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂ‍ർ ഈ എഫ്ബി പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പലകാര്യത്തോടും അതുകൊണ്ടു തന്നെ ഞൻ യോജിക്കുന്നു,’ എന്ന് വിനയൻ കുറിച്ചു.

തിയേറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നത്. അത് സംഘടനയിൽ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ്. അതല്ല, മറ്റേതെങ്കിലും സംഘനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാൾ കാണിക്കണമെന്നും ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചു.