NationalTop News

അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍: ബജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സാധ്യത

Spread the love

അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ബില്ല് ബജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സാധ്യത. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആകും
ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ – 2025, അവതരിപ്പിക്കുക. അനധികൃത പ്രവേശനത്തിന് 5 ലക്ഷം രൂപ വരെയും വ്യാജ പാസ്പോര്‍ട്ടിന് 10 ലക്ഷം രൂപ വരെയും പിഴ ചുമത്താന്‍ ബില്ലില്‍ വ്യവസ്ഥ.

നിലവിലുള്ള 1920 ലെ പാസ്പോര്‍ട്ട് നിയമം, 1939 ലെ വിദേശികളുടെ രജിസ്‌ട്രേഷന്‍ നിയമം, 1946 ലെ വിദേശ നിയമം, 2000 ലെ ഇമിഗ്രേഷന്‍ നിയമം എന്നീ നാലു പകരമായാണ് പുതിയ ബില്ല് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ – 2025, എന്ന പേരിലുള്ള ബില്ല്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും എന്നാണ് സൂചന.

ഇന്ത്യയിലേക്ക് പ്രവേശിക്കുകയോ രാജ്യത്ത് നിന്ന് പുറത്തു പോകുകയോ ചെയ്യുന്ന ആളുകളുടെയും വിദേശികളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കേന്ദ്ര സര്‍ക്കാരിന് ചില നിയന്ത്രണ അധികാരങ്ങള്‍ നല്‍കുന്നതാണ് നിര്‍ദ്ദിഷ്ട ബില്ല്. വിദേശ പൗരന്മാര്‍ക്ക് പ്രവേശനം നല്‍കുന്ന സര്‍വകലാശാലകള്‍, ആശുപത്രികള്‍, എന്നിവയുടെ ബാധ്യത പാസ്പോര്‍ട്ട്, വിസ എന്നിവക്കൊപ്പം വ്യക്തമാക്കാന്‍ ബില്ല് വ്യവസ്ഥ ചെയ്യുന്നു.

രാജ്യത്ത് വിദേശികളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകള്‍, വിദേശികള്‍ പതിവായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലുള്ള സിവില്‍ അധികൃതരുടെ അധികാര പരിധി, കുറ്റകൃത്യങ്ങളുടെ ഘടന, നിയമ ലംഘനത്തിനുള്ള ശിക്ഷ എന്നിവ ബില്ലില്‍ വ്യവസ്ഥ ചെയ്യും. വിദേശികളെ നാടുകടത്താനുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അധികാരം ബില്ലില്‍ വ്യക്തമാക്കും. നിലവിലെ നിയമങ്ങളില്‍ ഉള്ള ഓവര്‍ ലാപ്പിങ് ഒഴിവാക്കുന്നതിനാണ് പുതിയ നിയമം എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്ത ങ്ങള്‍ അറിയിച്ചു.