GulfTop News

ഖത്തറിലെ പ്രമുഖ വ്യവസായിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.മുഹമ്മദ് ഈസ നിര്യാതനായി

Spread the love

ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ മേഖലയിലെ സജീവസാന്നിധ്യവും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കെ.മുഹമ്മദ് ഈസ(69) നിര്യാതനായി. അലി ഇന്റര്‍നാഷണല്‍ ഉള്‍പെടെ നിരവധി സംരംഭങ്ങളുടെ ഉടമയാണ്. ഇന്ന് (ബുധന്‍) രാവിലെ ഹമദ് ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലപ്പുറം വളാഞ്ചേരി മൂടാല്‍ സ്വദേശിയാണ്.

1976ല്‍ ഖത്തറില്‍ എത്തിയ അദ്ദേഹം മുനിസിപ്പാലിറ്റി ജീവനക്കാരനായാണ് പ്രവാസ ജീവിതം ആരംഭിച്ചത്. ഖത്തര്‍ കെ.എം.സി.സിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്ദേഹം നിലവില്‍ സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡന്റാണ്. മലപ്പുറം ജില്ല കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചിരുന്ന അദ്ദേഹം ജീവകാരുണ്യ മേഖലയില്‍ ഖത്തറിലെ പ്രവാസി സമൂഹത്തിന് എന്നും താങ്ങായിരുന്നു. തമിഴ്നാട് പൊള്ളാച്ചിയിലായിരുന്നു ചെറുപ്പകാലം ചിലവഴിച്ചത്.

പാലക്കാട് മേപ്പറമ്പ് സ്വദേശി നസീമയാണ് ഭാര്യ. മക്കള്‍ : മക്കള്‍ :നജ്ല,നൗഫല്‍,നാദിര്‍,നമീര്‍

മയ്യിത്ത് ദോഹയില്‍ ഖബറടക്കും.