‘രക്തത്തിൽ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്താനായില്ല, ഷൈൻ ടോം ചാക്കോയേ കുടിക്കിയത്, സ്വന്തം നിലയിൽ അന്വേഷണം നടത്തും’: പിതാവ് സിപി ചാക്കോ
ഷൈൻ പത്ത് കൊല്ലം പത്മവ്യൂഹത്തിൽപ്പെട്ടുവെന്ന് പിതാവ് സിപി ചാക്കോ പറഞ്ഞു. കോടതിയെ മാനിച്ച് ഇത് വരെ ഒന്നിനും മുതിർന്നില്ല. ഷൈൻ ടോം ചാക്കോയേ കേസിൽ കുടിക്കിയതെന്ന് സംശയം. ഷൈൻ ഫ്ലാറ്റിൽ എത്തിയത് മറ്റൊരാളെ കാണാണ്.
അസോ. ഡയറക്ടറെ കാണാൻ ആണ് ഷൈൻ എത്തിയത്. കേസ് കെട്ടിച്ചമച്ചതെന്ന് കോടതി തന്നെ പറഞ്ഞു. അന്ന് കൊക്കയ്ൻ പിടിച്ചെടുത്തോ എന്ന് തന്നെ സംശയം ഉണ്ട്. ഇനി സ്വന്തം നിലയിൽ അന്വേഷണം നടത്തുമെന്നും സിപി ചാക്കോ പറഞ്ഞു.
അതേസമയം ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസിൽ നടൻ ഉൾപ്പെടെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. എറണാകുളെ അഡീഷണൽ സെഷൻസ് കോടതിയാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ടത്. 2015 ജനുവരി 30-നായിരുന്നു ഷൈൻ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയത്.
കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ ആയിരുന്നു രക്ത സാമ്പിളുകള്‍ ആദ്യം പരിശോധനയ്ക്കായി അയച്ചിരുന്നത്. എന്നാല്‍ ഈ പരിശോധനയില്‍ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയില്ല. 2018 ഒക്ടോബറിലായിരുന്നു അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. അറസ്റ്റിലായതിന് പിന്നാലെ താന്‍ കൊക്കെയ്ന്‍ കൈവശം വച്ചിട്ടില്ലെന്നായിരുന്നു ഷൈന്‍ ടോം ചാക്കോ പറഞ്ഞിരുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി പന്ത്രണ്ട് മണിയ്ക്ക് നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്. റെയ്ഡ് നടക്കുന്ന സമയത്ത് ഷൈൻ ടോം ചാക്കോയോടൊപ്പം മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു എന്നിവരുമാണ് പിടിയിലായത്. അറസ്റ്റിലാകുന്ന സമയത്ത് ഇവർ മയക്കുമരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. കേസില്‍ എട്ടുപ്രതികളാണ് ഉണ്ടായിരുന്നത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. രാമന് പിള്ളയാണ് ഹാജരായത്.