NationalTop News

ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിൽ

Spread the love

ദില്ലി: ആന എഴുന്നള്ളത്ത് നിയന്ത്രിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയില്‍‌. ഉത്തരവിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍‌കിയ ഹര്‍ജിയില്‍ കക്ഷിചേരാന്‍ പൂരപ്രേമി സംഘം അപേക്ഷ നല്‍കി. ഉത്തരവിന് കാരണമായ ഹര്‍ജി സുപ്രീം കോടതി ആഭ്യന്തര സമിതി പരിശോധിക്കുക, പ്രത്യേക ബെഞ്ചിന്‍റെ പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും പുനഃപരിശോധിക്കുക, ഉല്‍സവങ്ങള്‍ക്കും എഴുന്നള്ളത്തിനും ഭരണഘടനാപരമായ സംരക്ഷണം നല്‍കുക. ക്ഷേത്രോത്സവങ്ങള്‍‌ക്ക് വിദേശ ധനസഹായം ലഭിക്കുന്നുവെന്ന ആരോപണം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പൂരപ്രേമി സംഘം ഉന്നയിക്കുന്നത്. എഴുന്നള്ളത്തിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.