Tuesday, February 11, 2025
Latest:
KeralaTop News

ജീവനെടുത്ത് കാട്ടാന; ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു

Spread the love

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഇടുക്കി പെരുവന്താനം അടുത്ത് കൊമ്പൻപാറയിൽ ആണ് സംഭവം. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയഇസ്മയിൽ (45) ആണ് മരിച്ചത്. ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് ആക്രമണം. വൈകിട്ട് ഏഴു മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പുഴയില്‍ കുളിക്കാനായി പോയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. വനമേഖലയോട് ചേര്‍ന്ന എസ്‌റ്റേറ്റാണ്‌ ടി ആർ ആൻഡ് ടീ എസ്റ്റേറ്റ്. പാറയിടുക്കിലേക്ക് ആന ചവിട്ടിയെന്നും ക്രൂരമായാണ് ആന ആക്രമിച്ചതെന്നും ലഭിക്കുന്ന വിവരം.