Saturday, February 8, 2025
Latest:
NationalTop News

AAPയെ വിജയിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമല്ല’; കോൺഗ്രസ് വക്താവ്

Spread the love

ആം ആദ്മി പാർട്ടിയെ വിജയിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്. എഎപിയെ വിജയിപ്പിക്കേണ്ട ബാധ്യത കോൺഗ്രസിനല്ലെന്ന് ദേശീയ മാധ്യമത്തിനോട് സുപ്രിയ പറഞ്ഞു. 15 വർഷം തങ്ങൾ ഭരണത്തിൽ ഉണ്ടായിരുന്ന സ്ഥലമായിരുന്നുവെന്ന് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.

“ഞങ്ങളുടെ ഉത്തരവാദിത്തം ആവേശകരമായ പ്രചാരണം നടത്തുകയും, ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് കഴിയുന്നത്ര ശക്തമായി മത്സരിക്കുകയും ചെയ്യുകയുമാണ്” സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. അരവിന്ദ് കെജ്‌രിവാൾ ഗോവ, ഹരിയാന, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി പോയി. ഗോവയിലും ഉത്തരാഖണ്ഡിലും ഞങ്ങൾക്കും ബി.ജെ.പിക്കും ഇടയിലുള്ള വോട്ട് വിഹിത വ്യത്യാസം തന്നെയാണ് എഎപിക്ക് ലഭിച്ചതെന്ന് സുപ്രിയ ശ്രീനേറ്റ് പറയുന്നു.

ഗോവയിൽ ബിജെപിക്ക് 40.3 ശതമാനം വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിന് 13.5 ശതമാനവും എഎപിക്ക് 12.8 ശതമാനവും വോട്ട് ലഭിച്ചു. ഉത്തരാഖണ്ഡിൽ ബിജെപിക്ക് 44.3 ശതമാനവും കോൺഗ്രസിന് 37.9 ശതമാനവും എഎപിക്ക് 4.82 ശതമാനവും ലഭിച്ചു. ഭാരതീയ ജനതാ പാർട്ടിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തെച്ചൊല്ലി കോൺഗ്രസിൻ്റെ വിമർശനങ്ങൾക്കിടയിലാണ് ശ്രീമതി ശ്രീനേറ്റിൻ്റെ രൂക്ഷമായ പരാമർശം.

ഡൽഹി തെരഞ്ഞെടുപ്പിൽ‌ ഉടനീളം കോൺ​ഗ്രസും എഎപിയും ആരോരണ പ്രത്യാരോപണങ്ങൾ നടത്തിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിയുടെ ലീഡ് കേവല ഭൂരിപക്ഷം കടന്നു. വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ ഡൽഹിയിൽ ബിജെപി പാർട്ടി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകർ വിജയാഘോഷം തുടങ്ങി.