Top NewsWorld

‘പേപ്പർ സ്ട്രോ വേണ്ട, പ്ലാസ്റ്റിക് ഉപയോ​ഗം പ്രോത്സാഹിപ്പിക്കും’; ട്രംപ്

Spread the love

കടലാസ് സ്ട്രോകൾ വേണ്ടെന്നും പ്ലാസ്റ്റിക് സ്ട്രോകൾ മതിയെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപ്. മുൻ പ്രസിഡന്റ് ജോ ബൈഡൻറെ പരിസ്ഥിതിസൗഹൃദ കടലാസ് സ്ട്രോകൾ പ്രോത്സാഹിപ്പിക്കുന്ന നയം തിരുത്തുന്ന എക്സിക്യുട്ടീവ് ഉത്തരവിൽ അടുത്തയാഴ്ച ഒപ്പുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യവുമായാണ് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്. പേപ്പര്‍ സ്ട്രോകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ബൈഡന്‍റെ തീരുമാനം മണ്ടത്തരമെന്നാണ് എക്സിലൂടെ ട്രംപ് കുറ്റപ്പെടുത്തിയത്.

2020 തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ട്രംപിന്‍റെ പ്രചാരണ സംഘം ബ്രാന്‍ഡഡ് പ്ലാസ്റ്റിക് സ്ട്രോ വിതരണം ചെയ്തിരുന്നു. പ്ലാസ്റ്റിക് ഉപയോഗം മൂലമുള്ള മലിനീകരണം തടയാന്‍ ലോകത്തെമ്പാടും ശ്രമങ്ങള്‍ നടക്കുന്നതിനിടയാണ് പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന ട്രംപിന്‍റെ ആഹ്വാനം.