വാട്സ്ആപ്പ് വഴി ഇനി ബില്ലുകളും അടയ്ക്കാം, പുത്തൻ ഫീച്ചർ പരീക്ഷണ ഘട്ടത്തിൽ
ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് വഴി ഇനി ബിൽ പേയ്മെന്റുകളും നടക്കും. വാട്സ്ആപ്പ് ഉപയോഗിച്ച് വൈദ്യുതി ബിൽ, മൊബൈൽ റീചാർജ്, ഗ്യാസ് ബിൽ തുടങ്ങിയ ബില്ലുകൾ അടക്കാനാണ് സാധിക്കുന്നത്. നിലവിൽ ഈ ഫീച്ചർ ഇന്ത്യൻ ഉപഭോക്താകൾക് വേണ്ടി പരീക്ഷണ ഘട്ടത്തിലാണ്. ഉടൻ തന്നെ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോർട്ട്.
വാട്സ്ആപ്പിൽ യുപിഐ പെയ്മെന്റ് സംവിധാനം ഉപയോഗിച്ച് പണം അയക്കുന്നതിന് സമാനമായിരിക്കും ബില്ലുകളും അടയ്ക്കുന്ന രീതി. കൂടുതൽ വിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല.
വാട്സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ ഡയറക്ട് ബില്‍ പെയ്മെന്റ് ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നതായിയാണ് ഇപ്പോളത്തെ റിപ്പോർട്ടുകൾ.