NationalTop News

‘ജാതി സെൻസസ് നടത്താൻ വൈകുന്നു, കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവർക്ക് ഒരേ സമീപനം’; DMKക്കെതിരെ വിജയ്

Spread the love

ജാതി സെൻസസ് ഉയർത്തി വിജയ്. ഡിഎംകെയ്ക്കെതിരെ TVK അധ്യക്ഷൻ വിജയ്. ജാതി സെൻസസ് നടത്താൻ വൈകുന്നത് എന്തുകൊണ്ട്? തമിഴ്നാട് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്നാണ് സർക്കാർ അവകാശവാദം. ജാതി സെൻസസ് മറ്റുള്ളിടത്ത് നടന്നിട്ടും തമിഴ്നാട് മടിക്കുന്നതെന്തു കൊണ്ട്?. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവർക്ക് ഒരേ സമീപനമെന്നും വിജയ് വിമർശിച്ചു.

പറച്ചിലല്ല, പ്രവൃത്തിയാണ് മുഖ്യമെന്നും വിജയ് വ്യക്തമാക്കി. ജാതി വിവേചനങ്ങളെ എതിര്‍ക്കണമെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും വിജയ് ടിവികെ പ്രവര്‍ത്തകരോടായി നേരത്തെ ആവശ്യപ്പെട്ടിരുന്നു . ‘പോരാട്ടം തുടരും. ഭയമില്ലാതെ ധീരമായി മുന്നോട്ട് പോകും. ടിവികെ പ്രവര്‍ത്തകര്‍ വിവേകമുള്ളവരാകണം.

ജാതി വിവേചനങ്ങള്‍ എതിര്‍ക്കണം. നമ്മള്‍ മാത്രമാണ് ശരിയെന്ന് കരുതരുത്. ജനങ്ങള്‍ക്ക് വേണ്ടി നാം പ്രവര്‍ത്തിക്കണം. ജനങ്ങള്‍ക്കായി എന്ത് ചെയ്യണം എന്ന തോന്നലില്‍ നിന്നാണ് രാഷ്ട്രീയ വഴി തിരഞ്ഞെടുത്തത്. ഓരോ കാല്‍വയ്പും കൃത്യമായിരിക്കും. രാഷ്ട്രീയ നിലപാട് പ്രധാനമാണ്. അപ്പോള്‍ ശത്രുക്കള്‍ ആരെന്നറിയാം. നമ്മുടെ ജയം തീരുമാനിക്കുന്നത് ശത്രുക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി.