‘മുൻപ് ടോൾ വേണ്ടെന്ന് പറഞ്ഞ കാലമെല്ലാം മാറി, റോഡും പാലവുമൊക്കെ എങ്ങനെ നിർമിക്കും’: തോമസ് ഐസക്
കിഫ്ബി ആക്ഷേപങ്ങൾ എല്ലാം അടിസ്ഥാന രഹിതമെന്ന് മുൻ മന്ത്രി തോമസ് ഐസക്. ടോളുകൾ പിരിക്കാത്ത വികസന മാതൃകയായിട്ടാണ് വിഭാവനം ചെയ്തത്. ആന്വിറ്റി മാതൃകയിലാണ് കിഫ്ബി ആവിഷ്‌കരിച്ചത്. സർക്കാർ വാർഷിക ഗഡുക്കളായി പദ്ധതി ചെലവ് തിരികെ നൽകുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
ആന്വിറ്റി സ്കീമിനെ എതിർത്തത് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. UDF ജനങ്ങളെ പറ്റിക്കരുത്. കിഫ്ബി മാതൃക പറ്റില്ലെങ്കിൽ നിങ്ങളുടെ കൈയിൽ എന്ത് മാതൃകയാണുള്ളതെന്ന് വിഡി സതീശൻ പറയണമെന്നും തോമസ് ഐസക് ചോദിച്ചു.
റോഡും പാലവുമൊക്കെ എങ്ങനെ നിർമിക്കും. കേരളത്തെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകും. എന്ത് വികസന പ്രവർത്തനത്തെയും എതിർക്കാൻ UDF രംഗത്തെത്തിയിരിക്കുന്നു. റവന്യൂ മോഡലിലേയ്ക്ക് മാറണം, അപ്പോൾ ടോൾ വരാമെന്നും തോമസ് ഐസക് വ്യക്തമാക്കി.
ഒരു കാര്യം ഉറപ്പിച്ച് പറയാം നാഷ്ണൽ ഹൈവേയുടെ ടോൾ നിരക്ക് വരില്ല. കേന്ദ്ര സർക്കാരിൻ്റെ തടസങ്ങളെ മറികടക്കാനാണ് ഇത്. ദേശീയ പാതയിൽ നാലിലൊന്ന് നിരക്ക് മാത്രമേ വരു. കിഫ്ബി നിർമാണങ്ങൾക്ക് 50 കൊല്ലം കൊണ്ട് തുക തിരിച്ചു പിടിക്കാം.
ഇരു ചക്ര, മുച്ചക്ര വാഹനങ്ങൾ ഒഴിവാക്കാം. ദേശീയ പാതയുടെ നിർമാണ ചെലവ് കിഫ്ബി നിർമിതികൾക്ക് വരില്ല. എന്താ ഇത് റവന്യൂ മോഡൽ അല്ലേ. മുൻപ് ടോൾ വേണ്ടെന്ന് പറഞ്ഞാൽ എന്നും അതിൽ തന്നെ ഇരുന്നാൽ മതിയോ.
കേന്ദ്രത്തിൻ്റെ തടസ നിർദ്ദേശങ്ങൾ മറികടക്കണ്ടേ. ടോൾ പിരിച്ചാൽ കിഫ്ബി കടം പൊതു കടം അല്ലാതാകും. മുൻപ് ടോൾ വേണ്ടെന്ന് പറഞ്ഞ കാലമെല്ലാം മാറിയെന്നും തോമസ് ഐസക് പറഞ്ഞു.