Wednesday, February 5, 2025
Latest:
KeralaTop News

ആർഷോ ഉൾപ്പെടെയുള്ള SFI പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി: കേരള സർവകലാശാലയിൽ SFI-പൊലീസ് സംഘര്‍ഷം

Spread the love

കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമല്ലിനെതിരെ ബാനറുയര്‍ത്തി പ്രതിഷേധിച്ച് എസ് എഫ് ഐ. കേരള സര്‍വകലാശാല കവാടത്തിനു മുന്നില്‍ ഉപരോധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ സംഘര്‍ഷമുണ്ടായി.

വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലുമാസമായിട്ടും സര്‍വകലാശാല യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്ത വൈസ് ചാന്‍സിലറുടെ തീരുമാനത്തിനെതിരെയുള്ള വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരം തുടരുകയാണ്.

SFI പ്രതിഷേധത്തിനിടെ പൊലീസുമായി സംഘർഷം ഉണ്ടായി. സർവകലാശാലക്ക് മുന്നിൽ കുത്തിയിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.
മുഴുവൻ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.ജനാധിപത്യപരമായയാണ് സമരം ചെയ്തതെന്ന് പി എം ആർ ഷോ പറഞ്ഞു. പി എം ആർഷോ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി .SFI വനിതാ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സമരം തുടങ്ങി ഏഴു ദിവസം പിന്നിട്ടതിനു ശേഷമാണ് പൊലീസ്‌ നടപടി. സർവകലാശാല ആസ്ഥാനത്തെ ഗേറ്റ് അടച്ചു. പൊലീസ് സമരപ്പന്തൽ പൊളിച്ചു നീക്കി.

കേരള വി സിയെ കാണ്മാനില്ല എന്ന ബാനര്‍ യൂണിവേഴ്‌സിറ്റിയില്‍ ഉയര്‍ത്തിയത്. വിസിയുടെ നിലപാട് കാരണം സര്‍വകലാശാല പ്രവര്‍ത്തനങ്ങളും മുടങ്ങി കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് എസ്എഫ്‌ഐ തീരുമാനം.