Wednesday, February 5, 2025
Latest:
KeralaTop News

മദ്യപാനത്തിനിടയിൽ തർക്കം; തൃശൂരിൽ സുഹൃത്തിനെ തള്ളിയിട്ടു കൊല്ലാൻ ശ്രമം, അറസ്റ്റ്

Spread the love

തൃശൂരിൽ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിൽ സുഹൃത്തിനെ തള്ളിയിട്ടു കൊല്ലാൻ ശ്രമം. രണ്ടുനില കെട്ടിടത്തിനു മുകളിൽ നിന്നും വയോധികനെ തള്ളിയിട്ട പ്രതി അറസ്റ്റിലായി. എറിയാട് അത്താണി ചെട്ടിപ്പറമ്പിൽ ഷാജു (48)വിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ആക്രമണത്തിൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ മതിലകം സ്വദേശി പറക്കോട്ട് സെയ്തു മുഹമ്മദ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആരോഗ്യാവസ്ഥ മോശമായ സെയ്ത് മുഹമ്മദിനെ തൃശൂർ മെഡിക്കൽ കോളജിൽ നിന്നുമാണ് കോട്ടയത്തേക്ക് അയച്ചത്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ മുൻസിപ്പൽ ബസ്റ്റാൻഡ് സമീപം മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകശ്രമം.