KeralaTop News

ഇടുക്കിയിലെ മന്ത്രി പോരാ! കേരള കോൺഗ്രസ് എം സഹകരണ മനോഭാവം കാണിക്കുന്നില്ല; CPIM ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം

Spread the love

സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിനും കേരള കോൺഗ്രസ് എമ്മിനും ആഭ്യന്തര വകുപ്പിനും വിമർശനം. ജില്ലയിൽ മന്ത്രി ഉണ്ടായിട്ടും കാര്യമായ വികസനം നടക്കുന്നില്ല. കേരള കോൺഗ്രസിനെ മുന്നണിയിലെടുത്തത് പ്രയോജനം ചെയ്തില്ല. പൊലീസിനെ നിയന്ത്രിക്കുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടെന്നും വിമർശനം ഉയർന്നു.

ജനങ്ങൾക്ക് വാഗ്ദാനങ്ങൾ മാത്രം നൽകുന്ന മന്ത്രിയായി റോഷി അ​ഗസ്റ്റിൻ മാറിയെന്ന് വിമർശനം. കേരള കോൺഗ്രസ് എം സഹകരണ മനോഭാവം കാണിക്കുന്നില്ലെന്നും വിമർശനം ഉയർന്നു. പാർലമെൻറ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം വോട്ടുകൾ ഇടതുമുന്നണിക്ക് ലഭിച്ചില്ലെന്ന് സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ ആരോപണം ഉയർന്നു.

സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. പാർട്ടിയിലെ നേതാക്കൾ പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചൽ പോലും എടുക്കുന്നില്ലെന്നും പാർട്ടിക്കാർ സ്റ്റേഷനിൽ ചെന്നാൽ തല്ല് കിട്ടുന്ന അവസ്ഥയാണെന്നും വിമർശനം ഉയർന്നു. ഇതിൽ കൂടുതൽ ചർച്ചകൾ ഇന്ന് ഉണ്ടാകും. ഇതിനിടെ കെകെ ശിവരാന് എതിരെ പരോക്ഷ വിമർശനം ഉയർന്നു. സിപിഐക്ക് പുതിയ ജില്ലാ സെക്രട്ടറി വന്നതോടെ സിപിഐഎമ്മുമായുള്ള ബന്ധം ശക്തിപ്പെട്ടെന്നും ബിജെപിയുടെ വളർച്ച തടയാൻ സാധിച്ചെന്നും അഭിപ്രായം ഉണ്ടായി.