‘രാജ്യത്ത് 25 കോടി ജനങ്ങളെ ദാരിദ്രത്തിൽ നിന്നും മോചിപ്പിച്ചു, 10 വർഷമായി അഴിമതിയില്ല; നന്ദി പ്രമേയ ചര്ച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി
ലോക്സഭയിൽ ബജറ്റ് സമ്മേളനത്തിലെ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ പ്രസംഗം ജനങ്ങളെ പ്രചോദിപ്പിച്ചു 25 കോടി ആളുകളെയാണ് ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയത്.വീണ്ടും തിരഞ്ഞെടുത്ത് ഈ ദൗത്യം ഏൽപ്പിച്ചതിന് ജനങ്ങളോട് നന്ദിപറയുകയാണെന്നും നരേന്ദ്രമോദി പ്രസംഗത്തിൽ വ്യക്തമാക്കി. ചിലർ ആദിവാസികൾക്കായി സംസാരിക്കുക മാത്രമേ ചെയ്യൂ. എന്നാൽ എൻഡിഎ സർക്കാർ ആദിവാസികൾക്കായി പ്രത്യേക മന്ത്രാലയം തന്നെ കൊണ്ടുവന്നു.
ജനങ്ങൾക്ക് മുന്നിൽ ഒരു ചോദ്യം ഉന്നയിക്കുന്നു. ഈ വിഷയത്തിൽ ജനങ്ങൾ ചിന്തിക്കുകയും ചർച്ച നടത്തുകയും വേണം.ഈ കാലം വരെ സഭയിൽ ഒരു കുടുംബത്തിൽ നിന്നും മൂന്ന് അംഗങ്ങൾ ഉണ്ടായിട്ടുണ്ടോ? ചിലരുടെ വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് മോദി പറഞ്ഞു.
പ്രതിപക്ഷത്തിന് നേരെയും പ്രധാനമന്ത്രി വിമർശനം ഉന്നയിക്കുകയുണ്ടായി. ചിലർ ജക്കൂസിയിലും സ്റ്റൈലിഷ് ഷവറിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഞങ്ങൾ എല്ലാ വീടുകളിലും വെള്ളമെത്തിക്കാൻ ശ്രമിക്കുന്നു. പാവപ്പെട്ടവരുടെ വീടുകളിൽ ഫോട്ടോഷൂട്ട് നടത്തി സംതൃപ്തി കണ്ടെത്തുന്നവർക്ക് പാവപ്പെട്ടവരുടെ പ്രഭാഷണം ബോറടിക്കുമെന്നും രാഹുൽഗാന്ധിക്കുള്ള മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
ഭരണഘടന പോക്കറ്റിൽ കൊണ്ട് നടക്കുന്നവർക്ക് അറിയില്ല നിങ്ങളുടെ സർക്കാർ മുസ്ലിം വനിതകളെ ദുരിതത്തിൽ ജീവിക്കാൻ വീട്ടിരുന്നത്.മുത്തലാക്ക് അവസാനിപ്പിച്ചത് തങ്ങളാണ്. ‘മിസ്റ്റർ ക്ലീൻ’ എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു. അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നത് പിന്നീട് ഒരു ഫാഷനായി. അദ്ദേഹത്തിന്റെ കാലത്ത് ഡൽഹിയിൽ നിന്ന് ഒരു രൂപ അയച്ചാൽ പതിനഞ്ച് പൈസ മാത്രമേ താഴെ തട്ടിലേക് എത്തുകയുള്ളൂ എന്ന് പരസ്യമായി പറഞ്ഞിരുന്നു.അന്ന് പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒരേ പാർട്ടിയാണ് ഭരിച്ചിരുന്നിരുന്നത്.
എൻഡിഎ സർക്കാർ അധികാരത്തിൽ എത്തിയശേഷം ജനങ്ങളുടെ പണം നേരിട്ട് കൈമാറാൻ ആരംഭിച്ചു. 40 ലക്ഷം കോടി രൂപ ജനങ്ങളിലേക്ക് നേരിട്ട് വിതരണം ചെയ്തു. പ്രശ്നങ്ങൾ ഉണ്ടാക്കാനല്ല പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. 12 കോടി കുടുംബങ്ങൾക്ക് ജലം നൽകി. ചില്ലു കൊട്ടാരം പണിയാൻ അല്ല പണം ഉപയോഗിക്കുന്നത്. മൂന്നുലക്ഷം കോടി രൂപ തെറ്റായ കൈകളിലൂടെ പോകുന്നതിൽ നിന്നും രക്ഷിച്ചു.സർക്കാർ ഓഫീസുകളിലെ ആക്രി വിറ്റതിൽ നിന്നും 2300 കൊടി സർക്കാരിന് ലഭിച്ചു.
പണ്ട് ഇത്ര ലക്ഷം കോടി രൂപയുടെ അഴിമതി എന്ന് പത്രങ്ങളുടെ തലക്കെട്ടുകൾ വരുമായിരുന്നു. എന്നാൽ കഴിഞ്ഞ പത്തുവർഷമായി രാജ്യത്ത് അഴിമതിയില്ല. അഴിമതി ഇല്ലാതാക്കി രാഷ്ട്ര നിർമ്മാണം നടത്തുകയാണ് ഈ സർക്കാർ ചെയ്തത് .10 വർഷം മുമ്പ് 180000 കോടി ആയിരുന്നു അടിസ്ഥാന സൗകര്യത്തിനുള്ള ബജറ്റ് വിഹിതം. ഇന്ന് 11000 കോടി രൂപയാണ് അത്. പത്തു വർഷം കൊണ്ട് ആദായ നികുതി പരിധി കുറച്ചു, മധ്യവർഗത്തിന്റ ബജറ്റ് വർദ്ധിപ്പിക്കാൻ ശ്രമിച്ചു.
സർവ്വെയുടെ അടിസ്ഥാനത്തിൽ,ശുചിത്വവും ടോയ്ലറ്റുകളും ഉള്ള കുടുംബങ്ങൾക്ക് പ്രതിവർഷം 70,000 രൂപ ലഭിച്ചിട്ടുണ്ടെന്ന് യുണിസെഫ് കണക്കാക്കിയിട്ടുണ്ട്. സ്വച്ഛ് ഭാരത് അഭിയാൻ, ടോയ്ലറ്റുകളുടെ നിർമ്മാണം, ശുദ്ധമായ കുടിവെള്ള വിതരണം എന്നിവ സാധാരണ കുടുംബങ്ങൾക്ക് ഏറെ നേട്ടങ്ങൾ ഉണ്ടാക്കി. 2014 ന് മുമ്പ് ബോംബ് സ്ഫോടനങ്ങളും വെടിവെപ്പുകളും ജനജീവിതം ദുഷ്കരമാക്കിയിരുന്നു. എന്നാൽ ഞങ്ങൾ പ്രശ്നബാധിത പ്രദേശങ്ങൾ പുനർനിർമ്മിക്കുന്നതിനായി പ്രവർത്തിച്ചു. 2013-14 ൽ, ആദായനികുതി ഇളവ് പരിധി 2 ലക്ഷം രൂപ മാത്രമായിരുന്നു, എന്നാൽ ഇന്ന് അത് 12 ലക്ഷമായി ഉയർത്തി.
കഴിഞ്ഞ പത്ത് വർഷം മുൻപിലേക്ക് തിരിഞ്ഞുനോക്കി സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ, ആഴത്തിൽ വേദന തോന്നുന്നു. നമ്മൾ 40-50 വർഷം പിന്നിലാണ്. 2014 മുതൽ, ജനങ്ങളെ സേവിക്കാനുള്ള അവസരം നൽകിയപ്പോൾ, ഞങ്ങൾ യുവാക്കളുടെ അഭിലാഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു,കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു.പുതിയ മേഖലകൾ തുറന്നു. ഇതിന്റ ഫലമായി, ഇന്ത്യയിലെ യുവാക്കൾ ഇപ്പോൾ ആഗോള വേദിയിൽ കഴിവുകൾ തെളിയിക്കുന്നു.
ഹരിയാനയിൽ തുടർച്ചയായി മൂന്നാം തവണയും ഒരു സർക്കാർ വിജയിക്കുന്നത് ചരിത്രത്തിലാദ്യം. ജനങ്ങളുടെ അനുഗ്രഹം കൊണ്ടാണത് സാധ്യമായത്.ചിലർ യുവാക്കൾക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകുന്നു ചിലർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നു. മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിച്ചിരുന്നത് പ്രധാനമന്ത്രിയായിരുന്നു. സമിതിയിൽ പ്രതിപക്ഷ നേതാവിനെ ഉൾപ്പെടുത്തിയത് ഞങ്ങളുടെ സർക്കാർ.ഡൽഹിയിൽ ചില കുടുംബങ്ങൾ അവരുടെ മ്യൂസിയം ആക്കി വെച്ച കുറെ സ്ഥലങ്ങളുണ്ട്. ഞങ്ങളത് പ്രധാനമന്ത്രി മ്യൂസിയം ആക്കി. എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകൾ അവിടെ പ്രദർശിപ്പിക്കുന്നു. ചില നേതാക്കൾ സംസാരിക്കുന്നത് അർബൻ നക്സലേറ്റുകളുടെ ഭാഷയിലാണെന്നും സർദാർ പട്ടേലിന്റെ ഏറ്റവും വലിയ പ്രതിമ നിർമ്മിച്ചത് ഞങ്ങളാണ്, അദ്ദേഹം ബിജെപിയിൽ നിന്നോ ജനസംഘത്തിൽ നിന്നോ ആയിരുന്നില്ലെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു.