Tuesday, February 4, 2025
Latest:
KeralaTop News

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞു, 25 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ കൂടുതൽ യൂണിഫോം ധരിച്ച കുട്ടികൾ

Spread the love

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരുക്ക്. കോഴിക്കോട് നിന്നും മാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകര്യ ബസാണ് മറിഞ്ഞത്. ബസ് മറ്റൊരു ബൈക്കിൽ ഇടിച്ച് മറിയുകയാണ് ഉണ്ടായത്. 30 പേർക്ക് പരുക്ക്, 2 പേർ ഗുതരാവസ്ഥയിൽ തുടരുന്നു.

ബേബി മെമ്മോറിയൽ ആശുപത്രിയിൽ 20 പേരും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 10 പേരും ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബസിൽ കൂടുതലും ഉണ്ടായത് യൂണിഫോം ധരിച്ച കുട്ടികൾ ആണെന്ന് നാട്ടുകാർ പറയുന്നു.

ബസിന്റെ ടയർ അപകടാവസ്ഥയിലായിരുന്നു. ടയർ തേഞ്ഞു തീർന്ന നിലയിൽ കണ്ടെത്തി. ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ്സ് മറിഞ്ഞുവെന്ന് ദൃക്സാക്ഷി പറയുന്നു. ബൈക്ക് യാത്രികനും പരുക്കേറ്റു.