Top NewsWorld

ഗ്രാമിയില്‍ ഇന്ത്യന്‍ തിളക്കമായി ചന്ദ്രിക ടണ്ടന്റെ ത്രിവേണി; ബീറ്റില്‍സിനും സബ്രീന കാര്‍പെന്റര്‍ക്കും ഉള്‍പ്പെടെ ഇത്തവണ പുരസ്‌കാരം

Spread the love

ലോകത്തെ സംഗീത പ്രതിഭകളുടെ ആഘോഷ വേദിയായ ഗ്രാമിയില്‍ ഇന്ത്യന്‍ തിളക്കം. ബെസ്റ്റ് ന്യൂ ഏജ് ആല്‍ബം വിഭാഗത്തിലെ പുരസ്‌കാരം ‘ത്രിവേണി’ക്ക് ലഭിച്ചു. ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകയായ ചന്ദ്രിക ടണ്ടന്‍, വൂട്ടര്‍ കെല്ലര്‍മാന്‍, എരു മാറ്റ്‌സുമോട്ടോ എന്നീ മൂവര്‍ സംഘത്തിന്റെ ആല്‍ബമായ ത്രിവേണിയാണ് 67-ാമത് ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയത്. 12 മേഖലകളില്‍ 94 വിഭാഗങ്ങളിലായി ലോകത്തിലെ ഏറ്റവും മികച്ച സംഗീതങ്ങളുടെ വൈവിധ്യത്തെ ആഘോഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സംഗീതജ്ഞരുടെ സ്വപ്‌ന വേദിയാണ് ഗ്രാമി. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ട്രെവര്‍ നോഹ തന്നെയാണ് പുരസ്‌കാര ചടങ്ങില്‍ അവതാരകനായത്.

ട്രെന്‍ഡുകള്‍ മാറിമറിഞ്ഞാലും സംഗീതപ്രേമികള്‍ക്ക് എന്നെന്നും നിത്യഹരിതമായി തോന്നുന്ന ബീറ്റില്‍സിന്റെ ഗാനവും ഇത്തവണ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് റോക് പെര്‍ഫോര്‍മന്‍സ് വിഭാഗത്തില്‍ ‘നൌ ആന്റ് ദെന്‍’ എന്ന ഗാനം പുരസ്‌കാരം നേടി. എട്ടാം തവണയാണ് ബീറ്റില്‍സിന് ഗ്രാമി പുരസ്‌കാരം ലഭിക്കുന്നത്. ജോണ്‍ ലെനന്റെ മകന്‍ സീന്‍ ഓനോ ലെനനാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. മികച്ച സംഗീത വീഡിയോയായി കന്‍ഡ്രിക് ലാമറിന്റെ ‘നോട് ലൈക് അസ്’തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പോപ് സോളോ പെര്‍ഫോമന്‍സായി സബ്രീന കാര്‍പെന്ററുടെ’എസ്പ്രെസ്സോ’ തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലുള്‍പ്പെടെ സബ്രീന കാര്‍പെന്റര്‍ക്ക് നിരവധി ആരാധകരാണുള്ളത്.

മികച്ച കോമഡി ആല്‍ബമായി ‘ദ് ഡ്രീമര്‍’ തെരഞ്ഞെടുക്കപ്പെട്ടു. ‘വുഡ്‌ലാന്‍ഡ്’ ആണ് മികച്ച ഫോക് ആല്‍ബം. മികച്ച റാപ്പ് സോങ് ‘നോട്ട് ലൈക് അസ്’ ആണ്. മികച്ച റോക്ക് സോങ് ആയി ‘ബ്രോക്കണ്‍ മാന്‍’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കണ്‍ട്രി ആല്‍ബം ബിയോണ്‍സിന്റെ ‘കൗബോയ് കാര്‍ട്ടര്‍’ ആണ്.