KeralaTop News

‘കലോത്സവ വേദി തമ്മിൽ തല്ലാനുള്ളതല്ല, അടിക്കേണ്ടവർ വെളിയിൽ കിടന്ന് അടിക്കണം’ ; വിമർശനവുമായി ജി സുധാകരൻ

Spread the love

കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോൺ കലോത്സവ വേദിയിലെ കെഎസ്‌യു എസ്എഫ്ഐ സംഘർഷത്തിൽ വിമർശനവുമായി സിപിഎം നേതാവ് ജി സുധാകരൻ. കലോത്സവ വേദി തമ്മിൽ തല്ലാനുള്ളതല്ല. കല എന്നാൽ എല്ലാത്തിനും ഉപരിയായ വികാരവും ആശയവുമാണ്. അടിക്കേണ്ടവർ വെളിയിൽ കിടന്ന് അടിക്കണം.അടിക്കുന്നത് ഏത് കക്ഷിയാണെന്നത് പ്രസക്തമല്ല.ബന്ധപെട്ടവരാണ് പറഞ്ഞ് തിരുത്തേണ്ടത്. കണ്ണടച്ചിരിക്കരുത് ജി സുധാകരൻ പറഞ്ഞു.

‘എസ്എഫ്ഐ സ്ഥാപക നേതാക്കളിൽ ഒരാളാണ് താൻ. സമരങ്ങളിൽ പൊലീസിന് നേരെ കല്ലെറിയേണ്ടി വന്നിട്ടുണ്ട്. അതൊക്കെ വലിയ വലിയ സമര വേദികളിൽ. അല്ലാതെ വിദ്യാർത്ഥികളെ തല്ലുകയല്ല വേണ്ടതെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ജി സുധാകരന്റെ വിമർശനം എസ്എഫ്ഐക്കെതിരെയല്ലെന്ന് സംസ്ഥാന സെക്രട്ടറി പി എം ആർഷോ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പരാമർശം മുൻ SFI നേതാവ് എന്ന നിലയിൽ ആണെന്നും SFIക്കാർ അക്രമിക്കപ്പെടേണ്ട ആളുകളല്ല. ആക്രമിക്കാൻ കടന്നുവന്നാൽ സ്വാഭാവികമായി പ്രതികരിക്കും. ഇരുമ്പ് അടിക്ക് അടിക്കാൻ വന്നാൽ അടി കൊള്ളാൻ എസ്എഫ്ഐ പറയില്ലെന്നും

അക്രമം അവസാനിപ്പിക്കാൻ ആദ്യം KSU ആയുധം താഴെ വെക്കട്ടെയെന്നും പി എം ആർഷോ കൂട്ടിച്ചേർത്തു.