KeralaTop News

കണ്ണിൽ വേദനയും നിറം മാറ്റവും; കണ്ണൂരിൽ രോഗിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര

Spread the love

കണ്ണൂരിൽ രോഗിയുടെ കണ്ണിൽ നിന്നും ഡോക്ടേഴ്സ് പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര. കണ്ണിൽ വേദനയും നിറം മാറ്റവുമായി എത്തിയതിന് പിന്നാലെ നടത്തിയ ചികിത്സയിലാണ് വിരയെ പുറത്തെടുത്തത്. കണ്ണൂർ, തലശ്ശേരി പി.കെ, ഐ-കെയർ ആശുപത്രിയിലെ ഡോക്ടർ സിമി മനോജ് കുമാറാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.

60 കാരനായ മാഹി സ്വദേശിക്ക് കണ്ണിൽ അസഹ്യമായ വേദന, ആകെ ചുവപ്പ് പടർന്നു. ഇതോടെയാണ് തലശ്ശേരി പി കെ – ഐ, കെയർ ആശുപത്രിയിലെ ഡോക്ടർ സിമി മനോജ്കുമാറിന് മുന്നിലെത്തിയത്. പിന്നാലെ വിശദമായ പരിശോധന. തുടർന്നാണ് വില്ലനെ കണ്ടെത്തിയത്. സർജറിയിലൂടെ വിരയെ പുറത്തെടുത്തു. ഡിറോഫിലേറിയ സ്പീഷിസിൽ പെട്ട വിരയെ ആണ് കണ്ണിൽ നിന്നും പുറത്തെടുത്തത്.

വളർത്തുമൃഗങ്ങളിൽ നിന്നോ കൊതുകിൽ നിന്നോ ആണ് മനുഷ്യരിലേക്ക് ഈ വിര എത്തുന്നത്. രോഗം ബാധിച്ച വളർത്തു മൃഗങ്ങളിൽ നിന്ന് കൊതുകു വഴി വിരയുടെ ലാർവ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാം. ഈ വിരയുടെ അക്രമണം കാഴ്ച ശക്തിയെ വരെ ബാധിക്കാം, മുൻകരുതലും കൃത്യമായ രോഗം നിർണയവും പ്രധാനം.