KeralaTop News

കല്ലാറിൽ വീടിന് മുകളിൽ പാറ വീണു; വീട് പൂർണമായും തകർന്നു

Spread the love

ഇടുക്കി അടിമാലി കല്ലാർ വാട്ടയാറിൽ വീടിനു മുകളിലേക്ക് കൂറ്റൻപാറ പതിച്ച് അപകടം. വീട് പൂർണമായി തകർന്നു. വട്ടയാർ സ്വദേശി അനീഷിൻ്റെ വീടിന് മുകളിൽ ആണ് കൂറ്റൻപാറ വന്നു പതിച്ചത്. സമീപത്തെ ഏലത്തോട്ടത്തിന്റെ ഉയർന്ന പ്രദേശത്ത് നിന്ന് പാറ ഉരുണ്ട് വന്നതാണ്. അനീഷും, ഭാര്യയും, മൂന്നു മക്കളും സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നു. ഒരു കുട്ടിക്ക് കാലിന് സാരമായ പരിക്കു പറ്റി. അനീഷും കുടുംബവും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.