KeralaTop News

പിണറായി വിജയന്റെ ഭരണം 2026 ഓടെ അവസാനിക്കും, ആരു മുഖ്യമന്ത്രിയാകുമെന്നുള്ളത് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും’: ഷിബു ബേബി ജോൺ

Spread the love

കോൺഗ്രസിലെ തമ്മിലടിയിൽ വിമർശനവുമായി ഷിബു ബേബി ജോൺ. കോൺഗ്രസിലെ അനൈക്യം മുന്നണിയിൽ അരോചകമായി മാറുന്നു. എല്ലാം മാധ്യമസൃഷ്ടി ആണെന്ന് പറയുന്നത് ശെരിയല്ല. തീയില്ലാതെ പുകയുണ്ടാകില്ല എന്നാണ് RSP വിശ്വസിക്കുന്നത്.

യുഡിഎഫിൽ ഇപ്പോൾ മുഖ്യമന്ത്രി ചർച്ചയ്ക്കുള്ള സാഹചര്യമല്ല. പിണറായി വിജയന്റെ ഭരണം 2026 ഓടെ അവസാനിക്കും. ആരു മുഖ്യമന്ത്രിയാകുമെന്നുള്ളത് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

ഗാന്ധിജിയുടെ കാലം മുതലേ കോൺഗ്രസിൽ തമ്മിലടി ഉണ്ട്. കോൺഗ്രസിലെ തമ്മിലടി പുതിയ കാര്യമല്ല. ഉണ്ടാകാത്ത കാലവും ഇല്ല. എന്നാൽ ആനുകാലിക രാഷ്ട്രീയ സാഹചര്യം നേതൃത്വം തിരിച്ചറിയണമെന്നും ഷിബു ബേബി ജോൺ വിമർശിച്ചു.

രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും 1977 നേക്കാൾ ഭൂരിപക്ഷത്തിൽ അടുത്ത നിയമസഭയിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഷിബു. ചെന്നിത്തലയെ മത-സാമുദായിക പരിപാടികള്‍ ക്ഷണിക്കുന്നത് നല്ല കാര്യമല്ലേയെന്നും അദ്ദേഹം ചോദിച്ചു.