ബാഡ്ഗേറ്റ് വേ: ലോകമെമ്പാടും പണി മുടക്കി ചാറ്റ് ജിപിടി
ലോകത്താകമാനം പണി മുടക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി. ചാറ്റ് ബോട്ടിന്റെ സേവനം പൂർണമായി നിശ്ചലമായിരിക്കുകയാണ്. ബാഡ്ഗേറ്റ് വേ എന്നാണ് ചാറ്റ് ജിപിടിയിൽ പ്രവേശിക്കുമ്പോൾ കാണിക്കുന്നത്. ബോട്ടുമായി ചാറ്റ് ചെയ്യാനോ ഹിസ്റ്ററി ആക്സസ് ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്.
അതേസമയം ചാറ്റ് ബോട്ട് നിശ്ചലമായതിൽ ഓപ്പൺ എഐയോ ചാറ്റ് ജിപിടി അധികൃതരോ തയാറായിട്ടില്ല. 300 ദശലക്ഷത്തിലധികം ആളുകൾ ചാറ്റ് ജിപിടി ഉപയോഗിക്കുന്നത്.ഓപ്പൺ എഐയുടെ എപിഐ ഉപയോഗിക്കുന്ന കമ്പനികളെയും തകരാറ് ബാധിച്ചിട്ടുണ്ടെന്നും ഇത് അന്വേഷിച്ചുവരികയാണെന്നും അതിൻ്റെ സ്റ്റാറ്റസ് പേജിൽ കമ്പനി അദികൃതർ അറിയിച്ചിട്ടുണ്ട്. നാല് മണി മുതൽ പ്രശ്നങ്ങൾ നേരിട്ട വെബ്സൈറ്റ് ആറ് മണിയോടെ പ്രവർത്തനരഹിതമാവുകയായിരുന്നു.
ചില ഉപയോക്താക്കൾക്ക് ചാറ്റ് ജിപിടി ആപ്പ് സാധാരണ പോലെ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചാറ്റ് ജിപിടി നിശ്ചലമായതോടെ സമൂഹമാധ്യമമായ എക്സിൽ കൂട്ട പരാതികളാണ് എത്തിയത്. പരാതികളേക്കാൾ കൂടുതൽ ട്രോളുകളാണ് എക്സിൽ എത്തിയത്.