ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ഇന്ന് വമ്പൻ പോരാട്ടം; നൊവാക് ജോക്കോവിച്ച് – കാർലോസ് അൽക്കാരസിനെ നേരിടും
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് നൊവാക് ജോക്കോവിച്ച് – കാർലോസ് അൽക്കാരസ് വമ്പൻ പോരാട്ടം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.40നാണ് മത്സരം. ടൂർണമെന്റിൽ അൽക്കാരസ് മൂന്നാം സീഡും ജോക്കോവിച്ച് ഏഴാം സീഡുമാണ്. നേർക്കുനേർ പോരിൽ നേരിയ മുൻതൂക്കം ജോകോവിച്ചിനാണ്. ഏഴു മത്സരങ്ങളിൽ നാലെണ്ണത്തിൽ ജയിച്ചു.
കഴിഞ്ഞ സീസണിൽ ജോക്കോവിച്ചിനെ തോൽപ്പിച്ച് അൽക്കാരസ് വിമ്പിൾഡൺ കിരീടം നേടിയപ്പോൾ പാരിസ് ഒളിമ്പിക്സ് ഫൈനലിൽ ജോക്കോ കടം വീട്ടി. 25-ാം ഗ്രാൻസ്ലാം കിരീടവും റെക്കോർഡുമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. ആദ്യ ഗ്രാൻസ്ലാമാണ് അൽകാരസ് ലക്ഷ്യമിടുന്നത്. ആദ്യ ക്വാർട്ടർ ഫൈനലിൽ യുഎസ് താരം ടോമി പോളും ജർമൻ താരം അലക്സാണ്ടർ സ്വരേവും നേർക്ക് നേർ എത്തുന്നുണ്ട്.
വനിതാ സിംഗിൾസിൽ സെമിഫൈനൽ ലക്ഷ്യമിട്ട് അരീന സബലേൻകയും ഇന്നിറങ്ങും. മിക്സ്ഡ് ഡബിൾസ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻതാരം രോഹൻ ബൊപ്പണ്ണയും ചൈനീസ് താരം ഷാഹ് ഷുവായിയും ഓസ്ട്രേലിയൻ സഖ്യമായ ജോൺ പിയേഴ്സ്-ഒലീവിയ ഗഡെക്കി എന്നിവരെ നേരിടും.