വികസന വിഷയങ്ങളിൽ ഡിഎംകെയ്ക്ക് ഇരട്ട നയം’; വിമർശനവുമായി വിജയ്
ഡിഎംകെയെ കടന്നാക്രമിച്ച് തമിഴക വെട്രിക് കഴകം പ്രസിഡന്റും നടനുമായ വിജയ്. വികസന വിഷയങ്ങളിൽ ഡിഎംകെയ്ക്ക് ഇരട്ട നയമാണെന്നാണ് കുറ്റപ്പെടുത്തൽ. തന്നെ ഏകനാപുരത്തേയ്ക്ക് കടക്കാൻ പോലീസ് അനുവദിച്ചില്ലെന്നും വിജയ് കുറ്റപ്പെടുത്തി. പരന്തൂർ വിമാനത്താവളത്തിനെതിരെ സമരം ചെയ്യുന്നവരെ സന്ദർശിക്കവെയായിരുന്നു വിജയ്‌യുടെ വിമർശനം.
‘തുടക്കം മുതൽ ഒടുക്കം വരെ ഡിഎംകെയെ കടന്നാക്രമിക്കുകയായിരുന്നു വിജയ് . വികസനത്തിൽ ഡിഎംകെയ്ക്ക് ഇരട്ടനയം. പരന്തൂർ വിമത്താവള പദ്ധതിക്ക് പിന്നിൽ സർക്കാരിന് മറ്റെന്തോ ലാഭമുണ്ട്. ഇത്തരം അഴിമതികൾ ഇനിയും ജനങ്ങൾ വച്ചുപൊറുപ്പിക്കില്ല. എകനാപുരത്തേയ്ക്ക് കടക്കാൻ തന്നെ സർക്കാർ അനുവദിച്ചില്ലെന്നും വിജയ് പറഞ്ഞു. സ്ത്രീ സുരക്ഷയെ സംബന്ധിക്കുന്ന ഒരു തുണ്ട് പേപ്പർ വിതരണം ചെയ്തതിന് ടിവികെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ തമിഴ്നാട്ടിൽ കൂടുതൽ എയർപോർട്ടുകൾ വേണമെന്നും വിഷയത്തിലെ വിജയ്‌യുടെ നിലപാട് ശരിയല്ലെന്നും തമിഴ്നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ കുറ്റപ്പെടുത്തി.