KeralaTop News

മാഫിയ സംഘത്തിലെ കണ്ണികളെന്ന് പൊലീസ്; കാറിൽ നടത്തിയ പരിശോധനയിൽ 15 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

Spread the love

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് 15 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ. തൃശൂ൪ അരിമ്പൂ൪ സ്വദേശി അരുൺ, മലപ്പുറം പെരിഞ്ചീരി സ്വദേശി മുഹമ്മദ് നിസാ൪ എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ കാറിലാണ് കഞ്ചാവ് കടത്തിയിരുന്നത്. പരിശോധനയിലാണ് പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് കടത്താനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവ൪ കഞ്ചാവ് മാഫിയ സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് പറയുന്നു.