KeralaTop News

മോഹൻ ലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ, വൈറലായി ചിത്രങ്ങൾ

Spread the love

സൂപ്പർസ്റ്റാർ മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി ഉണ്ണി മുകുന്ദൻ. മോഹൻലാലിനോടൊപ്പമുള്ള ചിത്രങ്ങൾ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഒറ്റ അക്ഷരത്തിൽ ‘എൽ’ എന്ന് മാത്രമാണ് ഫോട്ടോയ്ക്ക് ഉണ്ണി മുകുന്ദൻ കൊടുത്ത ക്യാപ്ഷൻ. പ്രേക്ഷക പ്രശംസ നേടി ഉണ്ണി മുകുന്ദൻ ചിത്രം ‘മാര്‍ക്കോ’ പ്രദര്‍ശനം തുടരുന്നതിനിടെയാണ് മോഹന്‍ലാല്‍- ഉണ്ണി മുകുന്ദന്‍ മീറ്റപ്പ് എന്നത് ഏറെ ശ്രദ്ധേയമാണ്.

ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. മോഹൻലാൽ-ഉണ്ണിമുകുന്ദൻ കോംബോ ഒന്നിക്കുന്ന സിനിമ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ എന്ന് കമന്റുകളിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തിയ സിനിമയാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം, മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന ലേബലില്‍ ആയിരുന്നു തിയറ്ററുകളില്‍ എത്തിയത്.

റിലീസ് ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം 100 കോടി ക്ലബ്ബും പിന്നിട്ട് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ഇപ്പോള്‍. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി എന്നനേട്ടവും മാർക്കോ സ്വന്തമാക്കിയിട്ടുണ്ട്.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച മാർക്കോയുടെ തിരക്കഥ ഒരുക്കിയതും ഹനീഫ് അദേനിയാണ്. ആദ്യ ഷോ മുതല്‍ മികച്ച പ്രകടനം നേടിയ ചിത്രം ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. ‘ബാഹുബലി’ക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും മാർക്കോ നേടിയിട്ടുണ്ട്. ഏപ്രിലിലാണ് സിനിമയുടെ കൊറിയൻ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയിൽ പ്രദര്‍ശനത്തിനെത്തുക.